ജയില്‍ തുറക്കാന്‍ സുപ്രീംകോടതി ഉത്തരവ് ; മോദിയുടെ മൂക്കിന്‍ തുമ്പിലൂടെ ;1000 BJP അന്തകര്‍ പുറത്തേയ്ക്ക്

നീറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർഥികളുടെ അറസ്റ്റ്, പോലീസ് നടപടി, അന്വേഷണാവശ്യങ്ങൾ എന്നിവ സുപ്രീം കോടതി പരിഗണിക്കുന്നു.

Jul 28, 2026 - 16:36
Updated: 1 month ago
0
ജയില്‍ തുറക്കാന്‍ സുപ്രീംകോടതി ഉത്തരവ് ; മോദിയുടെ മൂക്കിന്‍ തുമ്പിലൂടെ ;1000 BJP അന്തകര്‍ പുറത്തേയ്ക്ക്

നീറ്റ് പരീക്ഷ വിവാദത്തില്‍ പ്രക്ഷോഭത്തിന് ഇറങ്ങിയ വിദ്യാര്‍ഥികളെ ജയിലില്‍ അടച്ച വിവിധ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരുകള്‍ക്ക് കണക്കിന് കൊടുത്തിരിക്കുകയാണ് സുപ്രീംകോടതി. നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് ജയിലിലായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയില്‍ മോചിതരാക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് കനത്ത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇത് കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന തിരിച്ചടി ചെറുതല്ല. ഈ വിവാദ വിഷയത്തില്‍ ഒരു വിധി പോലും നാളിത്‌വരെയായിട്ട് കേന്ദ്ര സര്‍ക്കാരിന് അനുകൂലമായിട്ടുണ്ടായിട്ടില്ല. നീറ്റ് വിഷയം രാജ്യവ്യാപക പ്രക്ഷോഭമായതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ആളി കത്തിയിരുന്നു. ഇത് മുതലെടുത്ത ബിജെപി സര്‍ക്കാര്‍ പ്രതിഷേധക്കാരെ ജയിലിലടച്ചു. സമരം ഡല്‍ഹിയില്‍ ഒത്തു തീര്‍പ്പായെങ്കിലു പക മനസില്‍ സൂക്ഷിക്കുന്ന ബിജെപി നേതാക്കള്‍ , സമരത്തിന് ഇറങ്ങിയ വിദ്യാര്‍ഥികളെ ഇരുട്ട അറയില്‍ അടയ്ക്കുകയായിരുന്നു. ഈ നീക്കമാണ് സുപ്രീംകോടതി തച്ചുതകര്‍ത്തിരിക്കുന്നത്. വിദ്യാര്‍ത്ഥി സമരത്തിന് എതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 

പോലീസ് അതിക്രമം നടന്ന ഡല്‍ഹി, മഹാരാഷ്ട്ര, ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.  വിദ്യാര്‍ഥികളുടേത് തികച്ചും സമാധാനപരമായ ഒരു പ്രതിഷേധമായിരുന്നെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അത് ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളില്‍ നിന്നുള്ളതുമായിരുന്നു. സമാധാനപരമായ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ അക്രമം ഉണ്ടായോ എന്ന് സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ആര് അതിക്രമം കാട്ടിയാലും നിയമം അതിന്റെ വഴിക്ക് നീങ്ങും. ഉത്തരവാദിത്വം നിശ്ചയിച്ചില്ലെങ്കില്‍ അന്വേഷണം അര്‍ത്ഥശൂന്യമാകും എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി കഴിഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാര്‍ഥികളുടെ ശബ്ദം ഉയര്‍ന്നെങ്കില്‍ അത് തീര്‍ത്തും ന്യായമാണെന്ന് കൂടി പറയുന്നുണ്ട് സുപ്രീംകോടതി. എസ്ഐടി അന്വേഷണത്തെ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയില്‍ പിന്തുണച്ചിട്ടുണ്ട്. വിദ്യാത്ഥികള്‍ക്ക് പ്രതിഷേധിക്കാന്‍ ഉള്ള അവകാശം ഉണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. സമാധാനപരമായ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ അക്രമം ഉണ്ടായെങ്കില്‍ അതിന് എതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു .എന്നാല്‍ ഈ നിലപാടില്‍ നിന്ന് മാറിയാണ് യുപിയിലെ അടക്കം ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതാണ്  സുപ്രീംകോടതിയെ ചെടുപ്പിക്കുന്ന ഘടകം. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ ജയിലില്‍ പാര്‍പ്പിക്കുവാന്‍ പൊലീസിന് അനുമതി നല്‍കിയ കോടതി നിരപരാധികളെ ഉടന്‍ മോചിപ്പിക്കണമെന്നും ഉത്തവിലൂടെ വ്യക്തമാക്കി. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ക്കും,സാമൂഹിക വിരുദ്ധ ശക്തികള്‍ക്ക് എതിരെയും നടപടി തുടരാം. അല്ലാതെ പാവപ്പെട്ട വിദ്യാര്‍ഥികളെ അകാരണമായി തടവില്‍വച്ചാല്‍ അത് അംഗീകരിക്കുന്നില്ലെന്നും ഉറച്ച ശബ്ദത്തില്‍ പറയുന്നുണ്ട് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിന്റെയും, ഡല്‍ഹി സര്‍ക്കാരിന്റെ ഉള്‍പ്പടെ വാദം കേട്ട ശേഷമാകും എസ്ഐടി രൂപീകരണം സംബന്ധിച്ച തീരുമാനം എടുക്കുക എന്നും കോടതി അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുണ്ടാകുന്ന പാളിച്ചകളില്‍ കേന്ദ്ര സര്‍ക്കാരിനെയും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെയും നേരത്തെ സുപ്രീം കോടതി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ജസ്റ്റിസ് പി.എസ്. നരസിംഹം, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ആദ്യം പരിഗണിച്ചത്. 

പരീക്ഷാ നടത്തിപ്പിലെ പിഴവുകളുടെ പരമ്പര തുടരാന്‍ അനുവദിക്കാനാകില്ലെന്നും വിദ്യാര്‍ത്ഥികളുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തെയും വികാരങ്ങളെയും നിരാശപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. പരീക്ഷകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍, ഡാറ്റയുടെ സുരക്ഷയും ചോര്‍ച്ച തടയാനുള്ള മുന്‍കരുതലുകളും എങ്ങനെയെന്ന് വ്യക്തമാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിദ്യാര്‍ത്ഥികളും വിവിധ സംഘടനകളും വലിയ പ്രക്ഷോഭങ്ങള്‍ ശക്തമായിരുന്നു. ഈ സമരങ്ങള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളെയും രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്നും, സമരം നടന്നു എന്നതുകൊണ്ട് മാത്രം പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നാണ് പരമോന്നത നീതിപീഠം പറഞ്ഞുവച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User