വാര്‍ത്തകളുടെ ലക്ഷ്യം ക്ഷീണിപ്പിക്കലെന്ന് കെ സുധാകരന്‍

വാര്‍ത്തകളുടെ ലക്ഷ്യം ക്ഷീണിപ്പിക്കലെന്ന് കെ സുധാകരന്‍

പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് കരുത്തുപകരുന്ന ആരോഗ്യകരമായ ചര്‍ച്ചകളാണ് ജില്ല നേതൃയോഗങ്ങളില്‍ നടക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. വസ്തുതകളെ വക്രീകരിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം പാര്‍ട്ടിയെ ക്ഷീണിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന പാര്‍ട്ടി ജില്ലാ നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ച ക്ഷീണത്തെ കുറിച്ച് സുധാകരന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലെ സുധാകരന്റെ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.