ഖാര്‍ഗെ പ്രസിഡന്‍റാകുന്നതില്‍ അഭിമാനം:വി.ഡി.സതീശന്‍
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദളിത് വിഭാഗത്തില്‍നിന്നുള്ള ഒരാള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തുന്നത് അഭിമാനകരമാണ്. മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചിച്ചാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചത്. പരിചയസമ്പന്നനായ നേതാവാണ് അദ്ദേഹമെന്നും സതീശന്‍ പറഞ്ഞു.
ശശി തരൂര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും സതീശന്‍ കൂട്ടിചേര്‍ത്തു. യോഗ്യതയുള്ള ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. സിപിഎമ്മിലോ ബിജെപിയിലോ ഇത്തരം മത്സരങ്ങള്‍ നടക്കാറില്ലെന്നും സതീശന്‍ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മല്ലികർജ്ജുൻ ഖാർഗെയെ പിന്തുണക്കുന്നു