ഷെയ്ഖിന് കൈക്കൂലി കൊടുക്കാന്‍ മാത്രം ആളായിട്ടില്ലെന്ന് മുന്‍ സ്പീക്കര്‍
തിരുവനന്തപുരം: തനിക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ മൊഴി തള്ളി മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പി.ശ്രീരാമകൃഷ്ണന്‍. ഷാര്‍ജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാന്‍ മാത്രം താന്‍ വളര്‍ന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളെല്ലാം തീര്‍ത്തും അസംബന്ധമാണെന്നും പറഞ്ഞു.
നേരത്തെ തന്നെ അന്വേഷണ ഏജന്‍സികള്‍ ഈ വിവരങ്ങളെല്ലാം അന്വേഷിച്ചതാണെന്ന് പി.ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സ്വപ്ന പറയും പോലൊരു കോളേജ് ഷാര്‍ജയില്‍ ഇല്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. സ്വപ്ന ഇപ്പോള്‍ പറയുന്നതൊന്നും പുതിയ കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഷെയ്ക്കുമായോ കോണ്‌സുലേറ്റ് ജനറലുമായയോ തനിക്ക് ഒരു വ്യക്തിപരമായ ബന്ധവുമില്ല കേരളത്തേക്കാള്‍ മൂന്നിരിട്ടി വരുമാനമുള്ള ഷാര്‍ജയുടെ ഷെയ്ക്കിന് എന്തിനാണ് തന്റെ കൈക്കൂലിയെന്നും ശ്രീരാമകൃഷ്ണന്‍ ചോദിക്കുന്നു. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
nikhil@mediagraamam.com