ഗവർണറുടെ പുതിയ ബെൻസ് കാർ രാജ്ഭവനിലെത്തി. ചെലവ് 85.11 ലക്ഷം രൂപ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുവദിച്ച പുതിയ ബെന്‍സ് കാര്‍ രാജ് ഭവനിലെത്തി. ഔദ്യോഗിക വാഹനം ഗവര്‍ണര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും 85.11 ലക്ഷം രൂപയാണ് കറുത്ത നിറത്തിലുള്ള ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനത്തിനായി സർക്കാർ ചെലവാക്കിയത്. ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള ബെന്‍സ് കാറിന് 12 വര്‍ഷത്തെ പഴക്കമുണ്ടെന്നും മൂന്നു ഗവര്‍ണര്‍മാര്‍ വാഹനം ഉപയോഗിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ വാഹനം അനുവദിച്ചത്
manikantan@mediagraamam.com