കേരളത്തിന് വേണ്ടി ജയിലിലേക്കെന്ന് വി. ഡി സതീശൻ .

k rail, v d satheesan ,udf ,pinarayi

കേരളത്തിന് വേണ്ടി ജയിലിലേക്കെന്ന് വി. ഡി സതീശൻ .

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേകല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.ജയിലില്‍ പോകാന്‍ യു.ഡി.എഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.സാധാരണക്കാരാണ് സില്‍വര്‍ ലൈന്‍ സമരത്തിലുള്ളത്. നന്ദിഗ്രാമില്‍ സി.പി.ഐ.എമ്മിന് സംഭവിച്ചത് ഇവിടെയും സംഭവിക്കും. ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.