പദ്ധതി ചെലവ് 63491 കോടി; കെ റെയിലിന് നല്‍കാന്‍ ശമ്പളമില്ല!!
തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് വാഴ്ത്തുന്ന സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്ന കെ റെയിലില്‍ ആറ് മാസമായി ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കിയിട്ട്. 63,941 കോടി മുതല്‍മുടക്കില്‍ കേരളത്തിന് അങ്ങോളം ഇങ്ങോളം അതിവേഗ ട്രെയിന്‍ ഓടിക്കുമെന്ന് മേനി പറയുന്ന പിണറായി വിജയനും കൂട്ടരും നാമമാത്രമായ ശമ്പളം പോലും നല്‍കാന്‍ സാധിക്കാതെയാണ് കെ റെയിലിനെ മുന്നോട്ട് നയിക്കുന്നതെന്ന് വ്യക്തമായി. 11 ജില്ലകളില്‍ രൂപികരിച്ച ഭൂമിയേറ്റെടുക്കല്‍ സെല്ലുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. ആവശ്യമായ പണം ട്രഷറി വഴി റവന്യു വകുപ്പിന്റെ അക്കൗണ്ടിലേയ്ക്ക് കൈമാറിയെന്ന് കെ റെയിലിന്റെ തലപ്പത്തുള്ളവര്‍ പറയുമ്പോഴും എല്ലാ ജില്ലകളിലും ഉദ്യോഗസ്ഥരുടെ പക്കല്‍ പണം എത്തിയിട്ടില്ല. 20 കോടിയോളം രൂപ ഭൂമിയേറ്റെടുക്കലിന് മുന്നോടിയായി സര്‍ക്കാര്‍ കെ റെയിലിന് കൈമാറിയിരുന്നു. ഭരണപരമായ ചെലവുകള്‍ക്കായാണ് തുക കൈമാറിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നൂറിലധികം റവന്യൂ ഉദ്യോഗസ്ഥരാണ് പ്രത്യേക സെല്ലുകളില്‍ ജോലി ചെയ്യുന്നത്.