ഇന്ധനവില ലിറ്ററിന് 120ല്‍ എത്തിക്കാനുള്ള ഓട്ടത്തില്‍ എണ്ണകമ്പനികള്‍
ഇന്ധനവില ലിറ്ററിന് 120ല്‍ എത്തിക്കാനുള്ള ഓട്ടത്തില്‍
സാധാരണക്കാരന്റെ നടുവൊടിച്ച് രാജ്യത്ത് എണ്ണ വില റോക്കറ്റ് പോലെ കുതിക്കുന്നു. ദേശീയ പണിമുടക്ക് ഒരു വശത്ത് കൂടി പുരോഗമിക്കുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തിയത്. കഴിഞ്ഞ ഒരാഴച്ചക്കിടെ ഇന്ധനവിലയില്‍ അഞ്ച് രൂപയ്ക്ക് അടുത്താണ് വില കൂട്ടിയത്. പെട്രോളിന് കേരളത്തില്‍ വില 110ന് അടുതെത്തി. ഇടുക്കിയില്‍ വില 110 തൊട്ടു. ഏകദേശം രണ്ട് മാസത്തോളം വില കൂടാതിരുന്നത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരുന്നതതാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദിവസങ്ങളുടെ ഇടവേളയ്‌ക്കൊടുവില്‍ വില വീണ്ടും കുതിച്ചുകയറുകയാണ്. ലിറ്ററിന് 15രൂപവരെ വര്‍ദ്ധിപ്പിക്കുവാനാണ് എണ്ണ കമ്പനികള്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വില 120ല്‍ എത്തുന്നതുവരെ വര്‍ദ്ധനവ് തുടരുമെന്ന് സാരം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ കഴിഞ്ഞ ഏഴു ദിവസത്തിനിടെ ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഞായറാഴ്ച പെട്രോളിനും ഡീസലിനും യഥാക്രമം 50 പൈസയും 55 പൈസയും കൂട്ടി. 137 ദിവസത്തോളം രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടര്‍ന്നതിനെ തുടര്‍ന്നു പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, എച്ച് പി സി എല്‍ തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്കുമേലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ധനവിലയിലെ ദിനംപ്രതിയുള്ള കയറ്റം അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍.
ഇതെല്ലാം വില വര്‍ധന തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയതോടെ അടുത്ത പണപ്പെരുപ്പ റിപ്പോര്‍ട്ടുകളും, ധനനയവും നിര്‍ണായകമാകുകയാണ്. ഇക്കഴിഞ്ഞ 22ന് ഇന്ധന വിലയ്‌ക്കൊപ്പം പാചകവാതകവിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും അഞ്ചു കിലോയുടെ കുട്ടി സിലിണ്ടറിന് 13 രൂപയുമാണു കൂട്ടിയത്. ഇതോടെ പലിയിടങ്ങളിലും ഗാര്‍ഹിക സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ 1,000 രൂപയ്ക്കു മുകളില്‍ നല്‍കേണ്ട അവസ്ഥയാണ്. റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര എണ്ണവില കുതിച്ചുയരുകയാണ്. വരും നാളുകളിലും ഇന്ധനവില വര്‍ധിക്കുമെന്ന സൂചനയാണ് വരുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഒരുവേള 130 ഡോളര്‍ പിന്നിട്ട രാജ്യാന്തര എണ്ണവില 100 ഡോളറിലേക്കു താഴ്ന്നിരുന്നെങ്കിലും നിലവില്‍ 120 ഡോളറിനു അരികെയാണ്. ഉപരോധനങ്ങളെ തുടര്‍ന്ന് റഷ്യന്‍ എണ്ണ കെട്ടിക്കിടക്കുന്നതാണ് ഇന്ത്യയ്ക്ക് ഏക പ്രതീക്ഷ നല്‍കുന്നത്.
സംസ്ഥാനത്തെ ഇന്നത്തെ പെട്രോള്‍ വില, ലിറ്ററിന്, ബ്രാക്കറ്റില്‍ ഇന്നത്തെ വര്‍ധനവ് പൈസയില്‍
ആലപ്പുഴ- 108.97 (+0.32)
കൊച്ചി- 108.51 (+0.33)
കല്‍പ്പറ്റ- 109.74 (+0.33)
കണ്ണൂര്‍- 108.76 (+0.32)
കാസര്‍കോട്- 109.71 (+0.33)
കൊല്ലം- 109.93 (+0.32)
കോട്ടയം- 109.01 (+0.33)
കോഴിക്കോട്- 108.81 (+0.33)
മലപ്പുറം- 109.29 (+0.32)
പാലക്കാട്- 109.79 (+0.32)
പത്തനംതിട്ട- 109.60 (+0.33)
തൃശൂര്‍- 109.15 (+0.33)
തിരുവനന്തപുരം - 110.63 (+0.32)
സംസ്ഥാനത്തെ ഇന്നത്തെ ഡീസല്‍ വില, ലിറ്ററിന്, ബ്രാക്കറ്റില്‍ ഇന്നത്തെ വര്‍ധനവ് പൈസയില്‍
ആലപ്പുഴ- 96.16 (+0.37)
കൊച്ചി- 95.73 (+0.37)
കല്‍പ്പറ്റ- 96.83 (+0.36)
കണ്ണൂര്‍- 95.99 (+0.37)
കാസര്‍കോട്- 96.87 (+0.37)
കൊല്ലം- 97.06 (+0.37)
കോട്ടയം- 96.19 (+0.37)
കോഴിക്കോട്- 96.03 (+0.37)
മലപ്പുറം- 96.49 (+0.37)
പാലക്കാട്- 96.93 (+0.37)
പത്തനംതിട്ട- 96.74 (+0.36)
തൃശൂര്‍- 96.32 (+0.37)
തിരുവനന്തപുരം - 97.72 (+0.37)