അന്വേഷണസംഘത്തിന് മുന്നില്‍ കരഞ്ഞുകൊണ്ട് മറുപടികള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്യുവാന്‍ ആരംഭിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. തിങ്കളാഴ്ച്ച വൈകിട്ട് ആറരയ്ക്കാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. ഇന്ന് രാവിലെ 10.30ഓട് കൂടി ദിലീപ് ആലുവ പൊലീസ് ക്ലബ്ബിലെത്തി. എഡിജിപിയുടെ നേതൃത്വത്തില്‍ തന്നെയാകും ചോദ്യം ചെയ്യല്‍. പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങളാണ് ഇന്നും ചോദിക്കുന്നത്. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ കൃത്യമായി മറുപടി ലഭിക്കാത്ത കാര്യങ്ങളില്‍ ക്രൈം ബ്രാഞ്ച് ദിലീപില്‍ നിന്നും വ്യക്തത തേടും. ഒഴിഞ്ഞു മാറിയ ചോദ്യങ്ങളിലും മറുപടി തേടും. ഇന്നലെ ദിലീപിനെ ചോദ്യം ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പൂര്‍ണമായും കണ്ടതിന് ശേഷമാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് മുന്നോടിയായി ദിലീപ് അഭിഭാഷകന്‍ രാമന്‍പിള്ളയെ കണ്ടിട്ടുണ്ട്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചു. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്.