കോവിഡ്: കേരളത്തിൽ ഭീതിപടർത്തുന്ന സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി
കോവിഡ്: കേരളത്തിൽ ഭീതിപടർത്തുന്ന സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി
കോവിഡ് കേരളത്തിൽ ഭീതിപടർത്തുന്ന സാഹചര്യം നിലവിലില്ലെന്നും, നിലവിൽ ഒരിടത്തും ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഇന്ന് 255 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും 325 രോഗമുക്തി നേടി. ഇപ്പോൾ ആകെ 1812 പേരാണ് ചികിത്സയിൽ ഉള്ളത്. മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് കൂടിയ സഹചര്യമാണെങ്കിലും കേരളത്തിൽ വലിയ ഒരു തരംഗമുണ്ടാകാനുള്ള സാധ്യത കുറവാണ്. കൊച്ചിയിൽ മാത്രമാണ് ചെറിയതോതിൽ വർധനവുണ്ടായിട്ടുള്ളത്. എങ്കിലും സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ജാഗ്രത തുടരണമെന്നും, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിത മാക്കണമെന്നും, നിരന്തരം അവലോകന യോഗങ്ങൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനുള്ള യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്. മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നും വാക്സിനേഷൻ പരമാവധി ആളുകളിൽ എത്തിക്കുമെന്നും, വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്സിനേഷൻ ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
