43 ലക്ഷത്തിന്റെ തട്ടിപ്പ്; ധര്‍മജന്‍ കുടുങ്ങും
കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ മറവില്‍ 43 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകരം കൊച്ചി പൊലീസാണ് കേസെടുത്തിട്ടുള്ളത്. കോതമംഗലത്തെ ഫ്രാഞ്ചൈസിയുടെ പേരിലാണ് നടന്‍ തട്ടിപ്പ് നടത്തിയത്. ധര്‍മജന് പുറമേ മറ്റ് 10 പേരെയും പ്രതിചേര്‍ത്താണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. കോതമംഗഗത്തെ ഫ്രാഞ്ചൈസിയില്‍ മീന്‍ എത്തിച്ച് നല്‍കാമെന്ന് പറഞ്ഞ് 43 ലക്ഷം രൂപ വാങ്ങിയെന്നും പിന്നീട് മീന്‍ നല്‍കാതെ തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.