കോണ്‍ഗ്രസുകാരനായി തന്നെ മുന്നോട്ട്: രമേശ് പിഷാരടി
കോണ്‍ഗ്രസുകാരനാകുവാനെടുത്ത തീരുമാനം തെറ്റായിപോയെന്ന് തോന്നിയിട്ടില്ലെന്ന് നടന്‍ രമേശ് പിഷാരടി. ആശയങ്ങളെയും ആദര്‍ശങ്ങളെയും അടുത്തറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാകുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രമേശ് പിഷാരടി പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലില്‍ ശ്രീകണ്ഠന്‍നായര്‍ അവതരിപ്പിക്കുന്ന ഒരു കോടി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് രാഷ്ട്രിയ പ്രവേശനത്തെ കുറിച്ച് താരം മനസുതുറന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്തതിനെ തുടര്‍ന്ന് ഏറെ ചോദ്യങ്ങള്‍ നേരിട്ടു. സാധാരണ കേരളത്തില്‍ നിന്നുള്ള കലാകാരന്മാരില്‍ ഏറിയ പങ്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗങ്ങളാണ്. താനും കമ്മ്യൂണിസ്റ്റുകാരനായിരുന്നെങ്കില്‍ ഇത്രയും ചോദ്യം നേരിടേണ്ടി വരുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് സഹയാത്രികരായ കലാകാരന്മാര്‍ ഇലക്ഷന് നിന്നാലോ പ്രചാരണത്തിന് പോയാലോ ആരും വിമര്‍ശിക്കുന്നത് കണ്ടിട്ടില്ല. എന്നാല്‍ താന്‍ കോണ്‍ഗ്രസ് രാഷ്ട്രിയത്തിന്റെ വഴി തെരഞ്ഞെടുത്തത് മഹാ അപരാദമായി ചിത്രീകരിച്ചു. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. വേണ്ടിയിരുന്നില്ലെന്ന് ഈ നിമിഷംവരെ തോന്നിയിട്ടില്ല. കോണ്‍ഗ്രസുകാരനായി തുടരുമെന്നും രമേശ് പിഷാരടി പറഞ്ഞു. താരത്തിന്റെ കമന്റ് കോണ്‍ഗ്രസ് നേതാക്കന്മാരും പ്രവര്‍ത്തകരും ഏറ്റെടുത്തുകഴിഞ്ഞു.