കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും നിയന്ത്രണം
കോവിഡ്: കേരളത്തിൽ നിന്നുള്ളവർക്ക് കർണ്ണാടകം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തും
കർണാടകയിൽ കോവിഡ് നാലാം തരംഗത്തിൻ്റെ സൂചനകൾ വന്നു തുടങ്ങിയതോടെ കേരളത്തിൽ നിന്നു വരുന്നവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതിർത്തികളിൽ പരിശോധന വർധിപ്പിക്കുമെന്നും ബുധനാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ നിയന്ത്രണങ്ങളോടെ കോവിഡ് മാർഗനിർദേശം പുതുക്കുമെന്നുമാണ് കർണാടക മുഖ്യമന്ത്രി ബസ്സവരാജ് ബൊമ്മയ്യ് പറയുന്നത്. നിയന്ത്രണം കടുപ്പിച്ചാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കാസറഗോഡ് ജില്ലക്കാർക്ക് ആയിരിക്കും. കാരണം ചികിത്സ സൗകര്യത്തിന്റെ അഭാവം കാസറഗോട്ടുകാർ കർണ്ണാടകയിലെ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. കൊറോണ നിയന്ത്രണം ശക്തമായിരുന്നപ്പോൾ കേരളത്തിൽ നിന്നുള്ള രോഗികളെ കർണ്ണാടകം അതിർത്തി കടത്തിവിടാത്തതിനാൽ നിരവധി രോഗികൾ മരിക്കുകയുണ്ടായി.