പി ശശിക്കെതിരെ ടിക്കാറാം മീണ

സത്യസന്ധമായി പ്രവർത്തിച്ചതിന് പരമാവധി ദ്രോഹിച്ചു

പി ശശിക്കെതിരെ ടിക്കാറാം മീണ

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ തെരഞ്ഞെടുപ്പ് ഓഫിസർ ആയിരുന്ന ടിക്കാറാം മീണ. സർവീസ് കാലത്ത് സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട സമ്മർദ്ദങ്ങളും ദുരനുഭവങ്ങളുമാണ് ടിക്കാറാം മീണയുടെ തോൽക്കില്ല ഞാൻ എന്ന ആത്മകഥയിൽ എടുത്തുകാട്ടിയിട്ടുള്ളത്.

തൃശ്ശൂർ കളക്ടർ ആയിരിക്കെ വ്യാജ കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തിനാൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം മാറ്റി. വയനാട് കളക്ടർ ആയിരിക്കെ സസ്‌പെൻഡ് ചെയ്തതിന് പിന്നിലും പി ശശിയായിരുന്നുവെന്നും അദ്ദേഹം ആത്മകഥയിൽ വെളിപ്പെടുത്തി. വ്യാജ കള്ള് നിർമാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതി‍ർപ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്നു ബി സന്ധ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനും ശ്രമമുണ്ടായെന്നും ആത്മകഥയിലുണ്ട്.

മാധ്യമപ്രവർത്തകൻ എംകെ രാംദാസിനൊപ്പം ചേർന്നാണ് ടിക്കാറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് പ്രകാശനം ചെയ്യുന്നത്.