മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ മനംനൊന്ത് 12 വയസുകാരന്‍ ആത്മഹത്യ ചെയ്തു
പാമ്പാടിയില്‍ പന്ത്രണ്ടുകാരന്‍ പെട്രോളിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ മനംനൊന്ത്. കുന്നേപ്പാലം അറയ്ക്കപറമ്പില്‍ ശരത്തിന്റെ മകന്‍ മാധവ് എസ് നായര്‍(12) ആണ് മരിച്ചത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആദ്യം പുറത്ത് വന്ന സൂചന. എന്നാല്‍, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് കുടുംബവഴക്കില്‍ മനംനൊന്താണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം. മാധവിന്റെ അച്ഛന്‍ ശരത് ചെറുവള്ളിക്കാവ് ദേവസ്വം ജീവനക്കാരനാണ്. ശരത്തും ഭാര്യയും വഴക്കുകള്‍ വീട്ടില്‍ പതിവായിരുന്നു. കുട്ടി ഉണരുന്നതും ഉറങ്ങുന്നതും അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് കണ്ടും കേട്ടുമാണ്. വഴക്ക് സ്ഥിരമായതോടെ കുട്ടി രക്ഷിതാക്കള്‍ ഉണ്ടായിട്ടും കുട്ടി അരക്ഷിതാവസ്ഥയിലായി. വീട്ടിലിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സമീപവാസികള്‍ എത്തി തീ അണച്ചെങ്കിലും 80% ത്തോളം പൊള്ളലേറ്റിരുന്നു. കുട്ടിയെ അത്യാസന നിലയില്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.