ഫലം വന്നുകഴിയുമ്പോള്‍ തോമസ് എടുക്കാചരക്കായി മാറുമെന്ന് മുരളീധരന്‍
കെവി തോമസ് ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമില്ലെന്നും മൂന്നാംതീയതി കഴിയുമ്പോള്‍ പലരും എടുക്കാച്ചരക്കാവുമെന്നും കെ മുരളീധരന്‍ എംപി. ട്വന്റി ട്വന്റിയും ആംആദ്മിയും തെരഞ്ഞെടുപ്പില്‍ നിന്ന് മാറിയത് ഗുണകരമാവുമെന്നും 20000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും ട്വന്റി ട്വന്റി ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണക്കില്ല. ആം ആദ്മിയും ഇക്കാര്യത്തില്‍ ട്വന്റി ട്വന്റി നിലപാടിനൊപ്പമായിരിക്കാനാണ് സാധ്യത. മത്സരരം?ഗത്തില്ലാത്തതിനാല്‍ എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകള്‍ ഇത്തവണ കോണ്‍?ഗ്രസിന് ലഭിക്കുമെന്നാണ് കെ മുരളീധരന്‍ പറയുന്നത്.