ജനക്ഷേമ മുന്നണിയുടെ പിന്തുണ ആര്‍ക്കുമില്ല
കൊച്ചി: തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി സാബു എം ജേക്കബ്. ട്വന്റി20യുടേയും ആം ആദ്മി പാര്‍ട്ടിയുടേയും സഖ്യമായ ജനക്ഷേം തൃക്കാക്കരയില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് സംബന്ധിച്ച ആകാംഷയ്ക്കും ഇതോടെ അവസാനമായി. തൃക്കാക്കര തെരഞ്ഞെടുപ്പിന് കാര്യമായ പ്രാധാന്യമില്ല. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത്. 'ജനക്ഷേമ സഖ്യത്തിന്റെ ആശയവും ലക്ഷ്യവും വ്യക്തമാണ്. ആരെയും ഭയപ്പെടേണ്ട കാര്യമില്ല. തീരുമാനം ജനങ്ങള്‍ക്ക് വിട്ടതോടെ അവര്‍ക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നല്‍കിയത്. നിലവിലെ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കി വോട്ടര്‍മാര്‍ വോട്ട് ചെയ്യണം. പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വീഴരുത്. ജനങ്ങള്‍ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കി വിവേകത്തോടെ വോട്ട് ചെയ്യണം. ജനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ജയിക്കട്ടെയെന്നും അദേഹം പറഞ്ഞു.