തെരുവ് നായകളെ ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിലേക്ക് മാറ്റാം; നിർദ്ദേശവുമായി ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ്

തെരുവ് നായകളെ ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിലേക്ക് മാറ്റാം; നിർദ്ദേശവുമായി ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ്

ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിലേക്ക് കൊച്ചിയിലെ തെരുവ് നായകളെ  മാറ്റണമെന്ന നിർദ്ദേശവുമായി ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ്. കൊച്ചിയിൽ ബോൾഗാട്ടിയ്ക്കും വെല്ലിഗ്ടൺ ദ്വീപിനും ഇടയിൽ ദീപു സാഗർ, ഡയമണ്ട് തുടങ്ങി ആൾപ്പാർപ്പില്ലാത്ത ദ്വീപുകളുണ്ട്.  ക്രൗഡ് ഫണ്ടിംഗിലൂടെ പദ്ധതി നടപ്പാക്കാനാണ് സംഘടനയുടെ ശ്രമം. ഇതിനുള്ള സഹകരണം ആവശ്യപ്പെട്ട് ബെറ്റർ കൊച്ചി ടീം സംസ്ഥാന സർക്കാരിനെയും കോർപ്പറേഷനെയും സമീപിച്ചു.

തെരുവിൽ അക്രമകാരികളാകുന്ന നായകളെ നിയന്ത്രിക്കാൻ എന്താണ് വഴി? ഉന്മൂലനം ചെയ്യാനാകില്ല, വന്ധ്യംകരണം നത്തിയാലും എണ്ണം കുറയാൻ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് തെരുവ് നായ ശല്യത്തിന് പെട്ടെന്നൊരു പരിഹാരം കാണാനായുള്ള ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പിന്‍റെ നിർദ്ദേശം.
ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിലേക്ക്  തെരുവ് നായ്ക്കളെ മാറ്റിപ്പാർപ്പിക്കണമെന്നാണ് ആവശ്യം. അതിന് മുമ്പ് ദ്വീപുകളിൽ നായ്ക്കൾക്ക് ജീവിക്കാനാവശ്യമായ സൗഹചര്യം ഒരുക്കും. ആദ്യം പട്ടികളെയും വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെയും ദ്വീപിലെത്തിക്കാമെന്നാണ് നിർദ്ദേശം.

 കൊച്ചിൻ പോർട്ട് ട്രെസ്റ്റിന്‍റെ കൈവശമാണ് ഭൂരിപക്ഷം ദ്വീപുകളും ഉള്ളത്. സർക്കാർ തലത്തിൽ നിന്നുള്ള ഇടപെടലുണ്ടായാലേ പദ്ധതി മുന്നോട്ട് നീങ്ങൂ. ഇക്കാര്യം ആവശ്യപ്പെട്ട് സാമൂഹിക സേവന സംഘടനയായ ബെറ്റർ കൊച്ചി ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു. 10 മുതൽ 12 വർഷം വരെയാണ് തെരുവ് നായ്ക്കളുടെ ആയുസ്. അതുകൊണ്ട് തന്നെ പരമാവധി 15 വർഷത്തിനകം പദ്ധതി പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലാണ് ബെറ്റർ കൊച്ചി