ബിജെപി ഞങ്ങളുടെ എംഎൽഎമാരെ വേട്ടയാടുന്നു : അരവിന്ദ് കെജ്രിവാൾ

ബിജെപി ഞങ്ങളുടെ എംഎൽഎമാരെ വേട്ടയാടുന്നു : അരവിന്ദ് കെജ്രിവാൾ

ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാരും ​ബി.ജെ.പിയും തമ്മിലുള്ള പോര് നടക്കുമ്പോൾ ബിജെപി ​നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്തിടെ ബി.ജെ.പി സർക്കാർ തന്റെ പാർട്ടി എം.എൽ.എമാർക്കു നേരെ ഫയൽ ചെയ്ത ​കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ​”എന്റെ കൈയിൽ കുറച്ച് വിവരങ്ങളുണ്ട്. ഞങ്ങളുടെ 49 എം.എൽ.എമാർക്കു നേരെ 169 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞങ്ങളുടെത് വളരെ ചെറിയ പാർട്ടിയാണ്. ഞങ്ങളുടെ പാർട്ടി പിറന്നു വീണിട്ടേയുള്ളൂ. എന്നാൽ 169 കേസുകളാണ് ഞങ്ങൾക്കെതിരെയുള്ളത്. അതിൽ 134 ഉം അവസാനിപ്പിച്ചു. ബി.ജെ.പിയു ടെ അഴിമതി ആരോപണങ്ങളിൽ ഒന്നും തന്നെ അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ സാധിച്ചിട്ടില്ല”-കെജ്രിവാൾ പറഞ്ഞു. രണ്ടു നിർദേശങ്ങളും കെജ്രിവാൾ ബി.ജെ.പി നേതൃത്വത്തിനു മുമ്പാകെ വെച്ചു. എം.എൽ.എമാരെ പണം ​കൊടുത്ത് വാങ്ങുന്നത് അവസാനിപ്പിക്കൂ എന്നതാണ് അതിലൊന്ന്. നിങ്ങളുടെ സുഹൃത്തുക്കൾക്ക് വായ്പയിളവ് അനുവദിക്കുന്നത് അവസാനിപ്പിക്കൂ എന്നതാണ് രണ്ടാമത്തേത്.