അമ്മയ്ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് മണിയന്‍പിള്ള രാജു

അമ്മയ്ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് മണിയന്‍പിള്ള രാജു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ വിജയബാബുവിനെതിരായ നടപടി സംബന്ധിച്ച് 'അമ്മ' സംഘടനയില്‍ രണ്ട് പക്ഷമില്ലെന്ന് വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു. വിജയ് ബാബു എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്ത് പോകാമെന്ന് അറിയിച്ചു. പുറത്ത് പോകുന്നയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്ന് മണിയന്‍ പിള്ള രാജു സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു. മാല പാര്‍വ്വതിയുടെ രാജിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാല പാര്‍വ്വതി അമ്മയില്‍ സജീവമല്ല. ഐസിസി നിര്‍ദ്ദേശം പരിഗണിച്ചില്ലെന്നതിനും പ്രസക്തിയില്ല. 'അമ്മ' ആണ്‍മക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. അമ്മയിലെ കൂടുതല്‍ അംഗങ്ങളും സ്ത്രീകളാണെന്നും സംഘടന ഒറ്റക്കെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.