ചാറ്റുകള്‍ വീണ്ടെടുക്കാനാകില്ല; ദിലീപിന്റെ പദ്ധതി വിജയിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ 12 പേരുമായുള്ള സംഭാഷണം തിരിച്ചെടുക്കാനാകാത്ത വിധം നീക്കി ദിലീപ് . ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാകാത്ത വിധം നീക്കിയത്. നീക്കിയ ചാറ്റുകളില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹിയുടെ സംഭാഷണവും ഉണ്ട്. ഇതോടെ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന് സി ഇ ഒ ഗാലിഫും സംശയ നിഴലിലായി. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുന്‍പായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. ദുബായില്‍ ബിസിനസ് നടത്തുകയാണ് ഗാലിഫ്. കോടതി ഉത്തരവ് അനുസരിച്ച് മൊബൈല്‍ ഫോണുകള്‍ കോടതിയ്ക്ക് കൈമാറും മുമ്പ് 12 നമ്പറുകളിലേക്ക് ഉള്ള ചാറ്റുകളാണ് ദീലീപ് നീക്കിയത്. വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ മാറ്റിയതില്‍ ദുരൂഹത ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നി?ഗമനം. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹിക പ്രവര്ത്തകന് തൃശൂര്‍ സ്വദേശി നസീര്‍, ദിലീപിന്റെ അളിയന് സൂരജ് എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതില്‍ ഉണ്ട് ദേ പുട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്. ഈ ചാറ്റുകള്‍ ഇത് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു.