കണ്ണൂരില്‍ സില്‍വര്‍ലൈനിനെതിരെ സംഘര്‍ഷം
കണ്ണൂരില്‍ വീണ്ടും സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുല്ലപ്പറമ്പ് മേഖലയിലാണ് ഇന്ന് കല്ലിടുന്നത്. 'പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ച് പോയാല്‍ എങ്ങനെ ശരിയാകും ? പുതിയ വീടാണ് ഇത്. പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ചിട്ട് ഇവിടെ നിന്ന് പോകാന്‍ പറഞ്ഞാല്‍ എങ്ങനെയാ ? നാലിരട്ടി നഷ്ടപരിഹാരം തരാമെന്ന് പറയുന്നതില്‍ വിശ്വാസമില്ല. എത്ര കുടുംബങ്ങളെയാ ബാധിക്കുന്നത് ?'- മുല്ലപ്പറമ്പ് സ്വദേശിനി ചോദിക്കുന്നു. എത്രമാത്രം ഭൂമി ഏറ്റെടുക്കും, ഏത് വഴിയാണ് സില്‍വര്‍ലൈന്‍ വരുന്നത്, നഷ്ടപരിഹാരം തുടങ്ങിയ നിരവധി ആശങ്കകള്‍ ഭൂവുടമകള്‍ക്കുണ്ട്. ഫൗണ്ടേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം നടക്കുന്ന വീട്ടിലും സില്‍വര്‍ലൈന്‍ സര്‍വേ കല്ല് സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമാണ് മുഴുപ്പിലങ്ങാട് ഉള്‍പ്പെടുന്ന പ്രദേശം. 20 കിമി ഓളം സര്‍വേ കൂടി കഴിഞ്ഞാല്‍ കണ്ണൂരിലെ സര്‍വേ പൂര്‍ത്തിയാവും.