യുഡിഎഫിന് ഭയവും അങ്കലാപ്പുമെന്ന് ഇ പി ജയരാജന്‍
മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റാണ്. ലിസി ആശുപത്രിയില്‍ വച്ച് സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തിയതില്‍
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് അങ്കലാപ്പിലും ഭയപ്പാടിലുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എന്തെങ്കിലും അലങ്കോലം ഉണ്ടാക്കാന്‍ ഉള്ള വിവാദം ആണിപ്പോള്‍ നടക്കുന്നതെന്നും സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മത പുരോഹിതരെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റാണ്. ലിസി ആശുപത്രിയില്‍ വച്ച് സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തിയതില്‍ മറ്റൊന്നുമില്ല. കോണ്‍ഗ്രസിനെ പോലെ ഞങ്ങള്‍ ദുര്‍ബലര്‍ അല്ല. ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സിപിഎമ്മിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥിക്ക് വലിയ സ്വീകാര്യത കിട്ടിയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതികരണം കാണുമ്പോള്‍ അക്കാര്യം വളരെ വ്യക്തമാണെന്നും അദ്ദേഹം പരിഹസിച്ചു. വികസനത്തിന്റെ കേന്ദ്രമായി തൃക്കാക്കരയെ മാറ്റും. കൊച്ചി മെട്രോയ്ക്ക് അനുമതി വാങ്ങിയത് ഇടത് സര്‍ക്കാരിന്റെ കാലത്താണെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി.
തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി സഭയുടെ നോമിനിയാണെന്ന യുഡിഎഫ് വിമര്‍ശനം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി എല്‍ഡിഎഫ് നേതാക്കള്‍ രം?ഗത്ത് എത്തുന്നത്. തൃക്കാക്കരയിലേത് സിപിഎമ്മിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്ന് നേരത്തെ പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും പറഞ്ഞിരുന്നു.