ലങ്കയില്‍ വീണ്ടും അടിയന്തിരാവസ്ഥ

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍

ലങ്കയില്‍ വീണ്ടും അടിയന്തിരാവസ്ഥ

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതാബായ രജപക്സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ രാജ്യത്ത് വെള്ളിയാഴ്ച വന്‍പ്രക്ഷോഭം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. ക്രമസമാധാനം നിലനിര്‍ത്താനാണ് അടിയന്തരാവസ്ഥയെന്ന് പ്രസിഡന്റിന്റെ വക്താവ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം 17വരെ നിര്‍ത്തിവച്ചു. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് രൂക്ഷമായ അക്രമം നടത്തി. വ്യാഴാഴ്ച പാര്‍ലമെന്റ് സമ്മേളനം പുരോഗമിക്കവെ ഇന്റര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം  നടത്തിയത്. എന്നാല്‍, പിന്തിരിയാന്‍ വിസമ്മതിച്ച വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാത്രി പാര്‍ലമെന്റിനുസമീപം ദിയത ഉയന ഉദ്യാനത്തില്‍ പ്രതിഷേധിക്കുമെന്നും പ്രഖ്യാപിച്ചു.