കണ്ടു; കണ്ണ് നിറഞ്ഞു; പ്രിയ ശിഷ്യയെ ചേര്‍ത്ത് നിര്‍ത്തി ലീലവതി ടീച്ചര്‍
തൃക്കാക്കര: ഏത് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നതിന് മുമ്പും ഡോ. എം ലീലാവതി ടീച്ചറെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങാറുണ്ടായിരുന്നു പിടി തോമസ്. ഇക്കറി തൃക്കാക്കര വീണ്ടും തെരഞ്ഞെടുപ്പ് പോരാട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ പി ടി ഇല്ല. പകരം പ്രിയതമ ഉമ തോമസാണ് മത്സരരംഗത്ത് . പക്ഷെ ഉമ പതിവ് തെറ്റിച്ചില്ല. പഴയ ശിഷ്യകൂടിയായ സ്ഥാനാര്‍ഥി വീട്ടില്‍ നേരിട്ടെത്തി ലീലവതി ടീച്ചറെ കണ്ട് അനുഗ്രഹം വാങ്ങി. ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുകയും ഡോ. എം ലീലാവതി നല്‍കി. പി ടി തോമസിന് നല്‍കിയ പിന്തുണ തനിക്കും നല്‍കണമെന്നും ഉമ, ലീലാവതിയോട് അഭ്യര്‍ത്ഥിച്ചു. വീട് സന്ദര്‍ശിച്ചില്ലായിരുന്നെങ്കിലും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞ് ലീലാവതി കോണ്‍ഗ്രസിന്റെ ഷോള്‍ വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉമ തന്നെ ഷോള്‍ അണിയിച്ചു. പി ടിയെക്കുറിച്ച് ഓര്‍മ്മ കുറിപ്പ് എഴുതാന്‍ ടീച്ചര്‍ നിര്‍ദേശിച്ചിരുന്നതായും ഉമ പ്രതികരിച്ചു.