രാജീവിനെ മറന്ന് പ്രതിയെ ആരാധിക്കുന്നു; പേരറിവാളന്‍ തീവ്രവാദിയെന്ന് മുന്‍ എസ്പി

രാജീവിനെ മറന്ന് പ്രതിയെ ആരാധിക്കുന്നു; പേരറിവാളന്‍ തീവ്രവാദിയെന്ന് മുന്‍ എസ്പി

ജയില്‍മോചിതനായ പേരറിവാളന്‍ തീവ്രവാദി തന്നെയെന്ന് തമിഴ്നാട് മുന്‍ എഡിഎസ് പി അനുസൂയ ഏണസ്റ്റ് പറഞ്ഞു. സ്ഫോടനത്തില്‍ പരുക്കേറ്റ ഇരകളെ കുറിച്ച് ആരും ആലോചിക്കുന്നില്ല. ഇരകളെ മറന്ന് പ്രതികളെ ആരാധിക്കുകയാണ് എല്ലാവരും. ഇത് തെറ്റായ കീഴ്വഴക്കത്തിനു തുടക്കമാകുമെന്നും മുന്‍ എസ്പി പറഞ്ഞു. സ്ഫോടന സമയത്ത് രാജീവ് ഗാന്ധിയുടെ അടുത്തുണ്ടായിരുന്നു താന്‍. ഇതില്‍ തന്നെപോലുള്ള ഇരകളെ സര്‍ക്കാര്‍ കാണുന്നുപോലുമില്ല. മുഖ്യമന്ത്രിയെയും സുപ്രിംകോടതിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അനുസൂയ ഏണസ്റ്റിന്റെ പ്രതികരണം. അന്ന് സ്ഫോടനത്തില്‍ എല്ലാം നഷ്ടപ്പെട്ടവരും ജീവച്ഛവമായുള്ളവരും ഉണ്ട്. ഇവരെയൊന്നും സര്‍ക്കാരോ സുപ്രിംകോടതിയോ കാണുന്നില്ല. ഒരു പ്രതിയുടെ മോചനത്തിലൂടെ തെറ്റായ സന്ദേശമാണ് സുപ്രിംകോടതി ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അനുസൂയ പറഞ്ഞു.