വ്യാജ ആർമി ഉദ്യോഗസ്ഥനെ മിലിട്ടറി ഇന്റലിജൻസ് പിടികൂടി

ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനന്റ് ആണെന്നാണ് വ്യാജൻ പരിചയപ്പെടുത്തിയത്

വ്യാജ ആർമി ഉദ്യോഗസ്ഥനെ മിലിട്ടറി ഇന്റലിജൻസ് പിടികൂടി

 ആര്‍മി ഉദ്യോഗസ്ഥനാണെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടലുകള്‍ നടത്തിയ 22 വയസ്സുകാരനെ മിലിട്ടറി ഇന്റലിജന്‍സ് പിടികൂടി.

ഇന്നലെ കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് ഏരിയയില്‍ നിന്നുമാണ് ശിവം പാണ്ഡെ എന്ന യുവാവിനെ മിലിട്ടറി ഇന്റലിജന്‍സ് പിടികൂടിയത്. സൈന്യത്തില്‍ ലഫ്റ്റനന്റാണെന്നാണ് ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇയാളെ കൊല്‍ക്കത്ത പോലീസിന് കൈമാറി. ശിവം പാണ്ഡെയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏറെ നാളായി മിലിട്ടറി ഇന്റലിജന്‍സ് നിരീക്ഷിച്ച്‌ വരികയായിരുന്നു.

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റ് സൈറ്റുകളിലും ധാരാളം പോസ്റ്റുകള്‍ ഇയാള്‍ ചെയ്തിരുന്നു. ഇയാള്‍ വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. പരിശോധനയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, സൈനിക ലെറ്റര്‍ പാഡുകള്‍, സൈനിക യൂണിഫോം എന്നിവ കണ്ടെടുത്തിട്ടുണ്ട്.