ദില്ലി കത്തുന്നു; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

Jun 15, 2022 - 04:46
Updated: 4 years ago
0
ദില്ലി കത്തുന്നു; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇന്നും ദില്ലിയില്‍ പ്രതിഷേധം. രാഹുലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹിളാ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ജെബി മേത്തറിനെ കസ്റ്റഡിയിലെടുത്തു. ബസിനുള്ളില്‍ വെച്ച് പൊലീസ് മര്‍ദ്ദിച്ചെന്ന് ബെജി മേത്തര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്തേക്ക് എത്തിയേക്കില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് ആസ്ഥാനത്ത് കയറി  നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകര്‍ പൊലീസിനെ തള്ളി പുറത്തേക്ക് മാറ്റി. പൊലീസ് എഐസിസി ഓഫീസ് ആക്രമിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഇന്നലെയും രാഹുല്‍ ഗാന്ധിയുടെ ചോദ്യംചെയ്യലിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.  മുഖ്യമന്ത്രിമാരെയടക്കം കസ്റ്റഡിയിലെടുത്ത് നീക്കിയാണ്  ദില്ലി പൊലീസ് രാഹുല്‍ ഗാന്ധിയെ ഇന്നലെ ഇഡിക്ക് മുന്‍പില്‍ എത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂര്‍ നേരമാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍ നീണ്ടത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഉള്‍പ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഇഡി രാഹുലിനെ കാണിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User