എസ്എഫ്ഐ നേതാവിന് ക്ലാസ്സിൽ ഹാജരില്ലാതെ ഹാൾ ടിക്കറ്റ് റെഡി

ജയിലിൽ കിടക്കുന്ന ആർഷോയ്ക്കാണ് ഹാൾ ടിക്കറ്റ് അനുവദിച്ചത്

എസ്എഫ്ഐ നേതാവിന്  ക്ലാസ്സിൽ  ഹാജരില്ലാതെ ഹാൾ ടിക്കറ്റ് റെഡി

  വിവിധ കേസുകളിലായി അറസ്റ്റിലായി ജാമ്യം നേടുകയും വ്യവസ്ഥ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കി ജയിലിലടക്കുകയും ചെയ്ത  എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അർഷോയ്‌ക്കെതിരെ  ഗവർണർക്ക് പരാതിയുമായി യൂത്ത് കോൺഗ്രസ്. ജയിലിൽ കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പരാതി.

 ഹാജർ നില പൂജ്യം ശതമാനമായിട്ടും ആർഷോയ്ക്ക് സെമസ്റ്റർ പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് ലഭിച്ചെന്നാണ് ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. പരീക്ഷ ജാമ്യം ലഭിക്കാനുള്ള തന്ത്രമാണെന്നും മഹാരാജാസ് കോളജിലെ ഇടത് അനുകൂല അദ്ധ്യാപകരാണ് പിന്നിലെന്നും പരാതിയിൽ ഉണ്ട്. ആർഷോമിന് ജാമ്യം കിട്ടാത്തത് സർക്കാരിന് തലവേദനയാണ്. പല ചർച്ചകളിലും പ്രതിപക്ഷം ഇതുയർത്തുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനാണ് ഗവർണർക്കാണ് പരാതി അയച്ചത്. കാക്കനാട് ജയിലിൽ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്ക് ഹാജർ നില പൂജ്യം ശതമാനമാണ് എന്നിട്ടും രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതനുള്ള ഹാൾ ടിക്കറ്റ് തയ്യാറായി.ഇതെങ്ങനെ സാധിക്കും എന്ന് പരാതിയിൽ ചോദിക്കുന്നു.

ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ഹാൾ ടിക്കറ്റ് തയ്യാറാക്കിയതെന്ന് പരാതിയിൽ പറയുന്നു. മഹാരാജാസ് കോളജിലെ ഇടത് അനുകൂല അദ്ധ്യാപകരാണ് ഇതിന് പിന്നിൽ. പ്രിൻസിപ്പൽ ഉൾപ്പെടെ ഉള്ളവർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നേരത്തെ അർഷോ ജാമ്യ ഹർജി നൽകിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു.