ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ


പാകിസ്താൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ. നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചത്. മുമ്പും പാകിസ്താൻ സർക്കാരിന്റെ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചിട്ടുണ്ട്. ജൂലൈയിൽ പാകിസ്താനിൽ നിന്നുള്ള ട്വിറ്റർ ഹാൻഡിലുകൾ നിരോധിച്ചെങ്കിലും പിന്നീട് ഈ തീരുമാനം പിൻവലിച്ചെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ജൂൺ മാസത്തിൽ, യുഎൻ, തുർക്കി, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാൻ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഓഗസ്റ്റിൽ, വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന 8 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഉൾപ്പെടെ ഇന്ത്യ തടഞ്ഞു. ഇന്ത്യയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് 100-ലധികം യൂട്യൂബ് ചാനലുകൾ, 4 ഫേസ്ബുക്ക് പേജുകൾ, 5 ട്വിറ്റർ അക്കൗണ്ടുകൾ, 3 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എന്നിവ കേന്ദ്ര സർക്കാർ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.