ചരിത്രം സൃഷ്ഠിച്ച് ഇന്ത്യ: തോമസ് കപ്പ് ബാഡ്മിന്റൺ ഫൈനലിലെത്തി

ഫൈനൽ മത്സരം ഇന്തോനേഷ്യയോട്

ചരിത്രം സൃഷ്ഠിച്ച് ഇന്ത്യ: തോമസ് കപ്പ് ബാഡ്മിന്റൺ ഫൈനലിലെത്തി

  തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ കടന്ന് ഇന്ത്യ. 73 വയസ് പ്രായമുള്ള ടീം ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ ഫൈനൽ. വെള്ളിയാഴ്ച നടന്ന സെമിയിൽ 2016-ലെ ജേതാക്കളായ ഡെൻമാർക്കിനെ 3-2ന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് കിഡംബി ശ്രീകാന്ത്, സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, മലയാളി താരം എച്ച്.എസ് പ്രണോയ് എന്നിവർ തന്നെയാണ് ഡെൻമാർക്കിനെതിരെയും ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. മെയ് 15 ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇൻഡൊനീഷ്യയാണ് ഇന്ത്യയുടെ എതിരാളികൾ.