വൻ തീപിടുത്തത്തിൽ 27 പേർ വെന്തുമരിച്ചു
പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
പടിഞ്ഞാറൻ ഡൽഹിയിലെ മൂന്നുനില കെട്ടിടത്തിലുണ്ടായ വൻതീപിടിത്തത്തിൽ നിരവധി പേർ വെന്തുമരിച്ചു.
20 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തതായി ഡൽഹി പോലീസ് അധികൃതർ അറിയിച്ചു. മുപ്പതിലധികം പേർക്ക് പൊള്ളലേറ്റ് പരിക്കേറ്റതായാണ് വിവരം.പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എഴുപതോളം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച് ആദ്യ വിവരം ലഭിച്ചതെന്നാണ് അഗ്നിശമനസേനാംഗങ്ങൾ അറിയിക്കുന്നത്.
വെള്ളിയാഴ്ച ദല്‍ഹിയില്‍ 27 പേരുടെ മരണത്തിനിടയായ തീപിടിത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ‘ ദല്‍ഹിയിലെ തീപിടുത്തത്തില്‍ 27 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്. ഞാന്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.