ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മനി-സ്‌പെയിന്‍ സൂപ്പര്‍പോരാട്ടം

ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മനി-സ്‌പെയിന്‍ സൂപ്പര്‍പോരാട്ടം

ദോഹ: മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിക്കും സ്പെയ്നിനും ലോകകപ്പ് പോരാട്ടം കടുക്കും. ഖത്തര്‍ ലോകകപ്പില്‍ ഇരുടീമും ഒരേ ഗ്രൂപ്പില്‍ ഇടംപിടിച്ചു. ഗ്രൂപ്പ് ഇയില്‍ ഇരുസംഘവും പോരടിക്കും. ജപ്പാനാണ് മറ്റൊരു ടീം. ന്യൂസിലന്‍ഡ്/കോസ്റ്ററിക്ക പ്ലേ ഓഫ് മത്സരത്തിലെ വിജയികളും ഗ്രൂപ്പ് ഇയിലെത്തും. ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനും കടുക്കും. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ ടീമുകളാണ് ബ്രസീലിനൊപ്പം. രണ്ട് യൂറോപ്യന്‍ ടീമുകളാണ് ബ്രസീലിന് എതിരാളികളായി എത്തുന്നത്. ആഫ്രിക്കന്‍ കരുത്തരായ കാമറൂണും വെല്ലുവിളി ഉയര്‍ത്തും. അര്‍ജന്റീനയുടെ ഗ്രൂപ്പായ സിയില്‍ പോളണ്ട്, മെക്സിക്കോ, സൗദി അറേബ്യ ടീമുകളാണ്. ലയണല്‍ മെസി ഃ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി മുഖാമുഖത്തിനാണ് അരങ്ങൊരുങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ  പോര്‍ച്ചുഗല്‍ എച്ച് ഗ്രൂപ്പില്‍. പോര്‍ച്ചുഗലിന്റെ കൂടെ ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ ടീമുകളാണുള്ളത്. നെതര്‍ലന്‍ഡ്സ്, ബല്‍ജിയം,  ഇംഗ്ലണ്ട്, ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ടീമുകള്‍ക്ക് താരതമ്യേന എളുപ്പമാണ്.  ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. നവംബര്‍ ഇരുപത്തൊന്നിനാണ് ലോകകപ്പിന് തുടക്കം. ഫൈനല്‍ ഡിസംബര്‍ 18ന്.

ഗ്രൂപ്പുകള്‍ ഇങ്ങനെ:

ഗ്രൂപ്പ് എ

ഖത്തര്‍, നെതര്‍ലന്‍ഡ്സ്, സെനെഗല്‍, ഇക്വഡോര്‍

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്, അമേരിക്ക, ഇറാന്‍, വെയ്ല്‍സ്/ സ്‌കോട്ലന്‍ഡ്/ ഉക്രയ്ന്‍

ഗ്രൂപ്പ് സി

അര്‍ജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ടുണീഷ്യ, യുഎഇ/ ഓസ്ട്രേലിയ/ പെറു

ഗ്രൂപ്പ് ഇ

സ്പെയ്ന്‍, ജര്‍മനി, ജപ്പാന്‍, കോസ്റ്റാറിക്ക/ ന്യൂസിലന്‍ഡ്

ഗ്രൂപ്പ് എഫ്

ബല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, ക്യാനഡ

ഗ്രൂപ്പ് ജി

ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍

ഗ്രൂപ്പ് എച്ച്

പോര്‍ച്ചുഗല്‍, ഉറുഗ്വേ, ദക്ഷിണ കൊറിയ, ഘാന