ഇവിടെ സമാധാനമായി പ്രതിഷേധിക്കാൻ കഴിയില്ല; ഇത് സ്വേച്ഛാധിപത്യമാണ്: രാഹുൽഗാന്ധി
നാഷ്ണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇത് സ്വേച്ഛാധിപത്യമാണ്. ഇവിടെ സമാധാനമായി പ്രതിഷേധിക്കാൻ കഴിയില്ല. സത്യത്തിനു മാത്രമേ ഇതിന് അന്ത്യം കുറിക്കാൻ കഴിയുകയുള്ളൂവെന്നും രാഹുൽഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇത് സ്വേച്ഛാധിപത്യമാണ്. ഇവിടെ സമാധാനമായി പ്രതിഷേധിക്കാൻ കഴിയില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും ചർച്ചചെയ്യാൻ കഴിയില്ല. പൊലീസിനേയും അന്വേഷണ ഏജൻസികളേയും ദുരുപയോഗം ചെയ്ത് ഞങ്ങളെ അറസ്റ്റ് ചെയ്യുകയാണ്. എന്നാൽ ഞങ്ങളുടെ വായടപ്പിക്കാൻ ഒരിക്കലും സാധിക്കില്ല. സത്യം സ്വേച്ഛാധിപത്യത്തെ അവസാനിപ്പിക്കും’ രാഹുൽ കുറിപ്പിൽ പറഞ്ഞു.വിജയ് ചൗക്കിൽ നടന്ന പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. മാർച്ച് തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധി അടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് അറസ്റ്റ്.