എം ആര്‍ അജിത്കുമാറിനെതിരെ ആരോപണങ്ങളുമായി ജയരാജന്‍
കണ്ണൂര്‍: സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സര്‍ക്കാരിനെതിരെ മുന്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാര്‍ പ്രവര്‍ത്തിച്ചെന്ന് ഇ പി ജയരാജന്‍ ആരോപിക്കുന്നു. ''ഇടനിലക്കാര്‍ക്കൊപ്പം നിന്നതിനാണ് എം ആര്‍ അജിത് കുമാറിനെ മാറ്റിയത്. ആ ചുമതലയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് കണ്ടതോടെ മാറ്റി. തെറ്റ് ചെയ്യുന്ന ആരെയും വച്ച് പൊറുപ്പിക്കില്ല എന്നതിന്റെ തെളിവാണിത്'', ഇ പി ജയരാജന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കലാപാഹ്വാനം നടത്തിയെന്നതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇന്നലെ പാലക്കാട് പൊലീസ് കൂടുതല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. രഹസ്യമൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം. അതേസമയം, മുഖ്യമന്ത്രിയെ വധിക്കാന്‍ ആര്‍എസ്സ്എസ്സും, കോണ്‍ഗ്രസും ക്വട്ടേഷനെടുത്തിരിക്കുകയാണെന്നാണ് ഇപി ആരോപിക്കുന്നത്. ''മുഖ്യമന്ത്രിയെ വധിക്കാന്‍ ആര്‍ എസ് എസ് പദ്ധതിയിട്ട് നടക്കുകയാണ്. അക്രമത്തിനു് കോണ്‍ഗ്രസും ക്വട്ടേഷന്‍ ടീമിനെ ചുമതലപ്പെടുത്തി. അടിക്കാന്‍ ആരെങ്കിലും വന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ല'', ഇ പി പറയുന്നു.