സഖാക്കൾക്ക് മാത്രം ജോലിയുള്ള നാട് അതാണ് മേയറൂട്ടി സ്വപ്നം കണ്ട കിണാശ്ശേരി’ ; ആര്യ രാജേന്ദ്രനെ നിർത്തിപ്പൊരിച്ച് സാമൂഹ്യ മാധ്യമങ്ങൾ
തിരുവനന്തപുരം കോപ്പറേഷനിൽ ഒഴിവുകളിലേക്കുള്ള മുന്‍ഗണനാ പട്ടിക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഔദ്യോഗിക ലെറ്റർപാഡിൽ അയച്ച കത്ത് പുറത്തായതോടെ മേയർ ആര്യ എസ് രാജേന്ദ്രനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പൊങ്കാല.
” ഡൽഹിയിൽ വേർ ഈസ് മൈ ജോബ് തിരുവനന്തപുരത്ത് ജോബ് ഫോർ സെയിൽ”
തൊഴിൽ എവിടെയെന്ന് ചോദിച്ച് ഡൽഹിയിൽ പോയി സമരം ചെയ്ത് തിരികെ തമ്പാനൂരിൽ തിരികെ എത്തി മണിക്കൂറുകൾക്കകം തന്നെ സ്വന്തം പാർട്ടിക്കാർക്ക് തൊഴിൽ സുരക്ഷിതമാക്കാൻ കത്തയച്ചിരിക്കുകയാണ് സഖാവ് ആര്യ രാജേന്ദ്രൻ. ജനാധിപത്യപരമായ തിരഞ്ഞെടുക്കപ്പെട്ട മേയറെന്ന പദവി ഉപയോഗിച്ച് പാർട്ടിക്കാർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തുകയാണ് തിരുവന്തപുരം കോർപ്പറേഷൻ മേയർ ചെയ്യുന്നതെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങൾ