എല്‍.ഡി.എഫിന്റേത് ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന നിലപാട്; പി.കെ കുഞ്ഞാലിക്കുട്ടി

എല്‍.ഡി.എഫിന്റേത് ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന നിലപാട്; പി.കെ കുഞ്ഞാലിക്കുട്ടി

 പ്രതിഷേധങ്ങളെ ഭയന്ന് അതിന് അവസരം നല്‍കാതെ ഏകാധിപത്യ പ്രവണത സ്വീകരിക്കുന്ന ഭരണ പക്ഷത്തിന്റെ നിലപാട് ബി.ജെ.പിയെ സന്തോഷിപ്പിക്കാനുള്ളതാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ജനാധിപത്യത്തില്‍ പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍ അതിനെയെല്ലാം തുടക്കത്തിലേ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബി.ജെ.പി നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന രാഹുലിനെ പോലൊരു ദേശീയ നേതാവിനെതിരെ ഉണ്ടായ നീക്കത്തെ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്ത ഭരണ പക്ഷത്തിന്റെ നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുന്നത് സ്വാഭാവികമാണ്. അതിന്റെ ഗൗരവം മനസ്സിലാക്കാതെ സഭാ നടപടികള്‍ നിര്‍ത്തിവെക്കുന്നത് ജനങ്ങളോടുള്ള നിരുത്തരവാദപരമായ സമീപനമാണ്. യോഗിയൊക്കെ സ്വീകരിക്കുന്ന തരത്തിലുള്ള സമീപനമാണ് ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് അദ്ദേഹം പറഞ്ഞു

.