പിണറായി വിജയന്റെ വീട്ടുപടിക്കലാണ് എസ്എഫ്ഐ സമരം നടത്തേണ്ടത്: രാജ് മോഹൻ ഉണ്ണിത്താൻ എംപി

അഗ്നിപഥ് പദ്ധതി സൈന്യത്തിന്റെ മനോവീര്യം തകർക്കും

പിണറായി വിജയന്റെ വീട്ടുപടിക്കലാണ് എസ്എഫ്ഐ സമരം നടത്തേണ്ടത്: രാജ് മോഹൻ ഉണ്ണിത്താൻ എംപി

  അമേരിക്കൻ പ്രസിഡന്റ് നിക്സന്റെ വെല്ലുവിളി ഏറ്റെടുത്ത് സൈന്യത്തിന് ആത്മവിശ്വാസവും കരുത്തും പകർന്ന് യുദ്ധം വിജയിപ്പിച്ച  പാരമ്പര്യമാണ് ഇന്ദിരാഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റേതുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി പ്രസ്താവിച്ചു.
 

15 വർഷം നിർബന്ധ സേവനം സൈന്യത്തിന്റെ കെട്ടുറപ്പാണെന്നിരിക്കെ അഗ്നിപഥിലൂടെ  ഉള്ള നാലുവർഷത്തെ താൽക്കാലിക നിയമനം സൈന്യത്തിന്റെ മനോവീര്യം തകർക്കുമെന്നും, സമസ്ത മേഖലകളിലും കാവിവൽക്കരണത്തിന് ശ്രമിക്കുന്ന മോദി സർക്കാർ കനത്ത വില നൽകേണ്ടിവരുമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
 
ബഫർസോൺ സമരം എസ്എഫ്ഐ നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടുപടിക്കലേക്കാണ്.  രാഹുൽഗാന്ധിയുടെ ഓഫീസിലേക്കല്ല. 2019ലെ പിണറായി സർക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്  ബഫർ സോൺ നിലവിൽവന്നത്. 
രാഹുൽഗാന്ധി  മതേതര ഇന്ത്യയുടെ പ്രതീക്ഷയാണെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അഗ്നിപഥ് പിൻവലിക്കുക,  രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്   കാസറഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കാസർഗോഡ് ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ്‌ പി

കെ ഫൈസൽ അധ്യക്ഷത വഹിച്ചു.