എംആര്‍ അജിത് കുമാറിന്റെ വിജിലന്‍സ് മേധാവി സ്ഥാനം തെറിച്ചു
സിവില്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ എഡിജിപിയായി പുതിയ നിയമനം
സിവിൽ റൈറ്റസ് പ്രൊട്ടക്ഷൻ എഡിജിപിയായി മുന്‍ വിജിലൻസ് ഡയറക്ടര്‍ എം ആർ അജിത് കുമാറിന് പുതിയ നിയമനം. പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടേതിനു തുല്യമായ അധികാരമായിരിക്കും ഈ തസ്തികയ്ക്ക്. ഒരു വർഷത്തേക്കാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.
ഷാജ് കിരണുമായി അജിത് ഫോണിൽ സംസാരിച്ചു എന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിന് പിന്നാലെയാണ് അജിത് കുമാറിനെ മാറ്റിയത്. വിജിലൻസ് മേധാവി എം ആർ അജിത് കുമാർ, ലോ ആന്‍റ് ഓർഡർ എഡിജിപി എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ ആരോപണം.
തുടർന്ന്, മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അജിത് കുമാറിനെ മാറ്റിയത്. ഐജി എച്ച്. വെങ്കിടേശിനാണ് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയത്.