മോദിയുടെ കൈ പിടിക്കാന്‍ ഗാംഗുലി

മോദിയുടെ കൈ പിടിക്കാന്‍ ഗാംഗുലി


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്കോ? താന്‍ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്നും ഒരുപാട് പേരെ സഹായിക്കാനാകുന്ന പുതിയ ദൗത്യത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗാംഗുലി പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു. ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും രാജിവാര്‍ത്തകളെല്ലാം ബിസിസിഐ നിഷേധിച്ചിട്ടുണ്ട്. അമിത് ഷായുടെ മകന്‍ ജയ് ഷായുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന സൗരവ് ഗാംഗുലി, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മമതയ്‌ക്കെതിരെ ബിജെപിയുടെ മുഖമാകുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. ആദ്യസ്ഥാനാര്‍ത്ഥിപ്പട്ടിക ഇറങ്ങുന്നതിന് മുമ്പ് തന്നെ ബംഗാളി മാധ്യമങ്ങളില്‍ ദാദ പുതിയ കളത്തിലിറങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.