യുവമോർച്ചയുടെ തിരംഗ് യാത്രക്കിടെ പാലക്കാട്ട് ദേശീയ പതാകയെ അവഹേളിച്ച സംഭവം; യൂത്ത് കോൺഗ്രസ് പരാതി നൽകി
യുവമോർച്ചയുടെ തിരംഗ് യാത്രക്കിടെ ദേശീയ പതാകയെ അവഹേളിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. ദേശീയപതാക പ്രദർശിപ്പിക്കുമ്പോൾ പാലിക്കേണ്ടിയിരുന്ന പെരുമാറ്റ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയത്. യുവമോർച്ച പ്രവർത്തകർ ദേശീയപതാക പൊതുമധ്യത്തിൽ താഴ്ത്തിപിടിക്കുകയും നിലത്തിടുകയും ചെയ്തത് ചട്ടലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്. കുറ്റക്കാർക്കെതിരെ അടിയന്തിര നിയമനടപടികൾ സ്വീകരിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. ഇന്നലെ പാലക്കാട് വിക്ടോറിയാ കോളേജ് ജംഗ്ഷൻ മുതൽ കോട്ടമൈതാനം വരെയായിരുന്നു യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തിരംഗ് യാത്ര