പൊതുജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സെക്രെട്ടറിയേറ്റ്

ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുകയാണോ സർക്കാർ

പൊതുജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സെക്രെട്ടറിയേറ്റ്

  സെക്രട്ടറിയേറ്റിനുള്ളിൽ പൊതുജനങ്ങൾ കയറുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി പിണറായി സർക്കാർ. സെക്രട്ടറിയേറ്റിലും അനക്സ്-1, അനക്സ് 2 എന്നിവിടങ്ങളിലും അക്സസ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. മന്ത്രിമാർ, അവരുടെ ഓഫീസ് സ്റ്റാഫുകൾ, സെക്രട്ടറിയേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, മുൻകൂട്ടി അനുമതി ലഭിക്കുന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർക്ക് മാത്രമേ ഇനി പ്രവേശനം സുഗമമാകൂ. പരാതികളും നിവേദനങ്ങളും നൽകാൻ എത്തുന്നവരെയും മാധ്യമ പ്രവർത്തകരെയും കർശന പരിശോധനയ്ക്ക് ശേഷം അകത്തേക്ക് പ്രവേശിപ്പിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.

അക്സസ് കൺട്രോൾ സിസ്റ്റം വരുന്നതോടെ സെക്രട്ടേറിയേറ്റിനുള്ളിൽ പ്രവേശിക്കണമെങ്കിൽ പൊതുജനങ്ങൾ സന്ദർശക റൂമിൽ നിന്ന് ഐ.ഡി കാർഡ് വാങ്ങണം. എവിടെയാണ് പോകേണ്ടതെന്നും ആഗമനോദ്ദേശ്യവും സന്ദർശക റൂമിലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും. തുടർന്ന് സന്ദർശകന്റെ ഫോട്ടോയെടുത്തതിനു ശേഷം ഐ.ഡി കാർഡ് നൽകും. കാർഡ് അക്സസ് കൺട്രോൾ സിസ്റ്റത്തിൽ സ്വൈപ് ചെയ്യും. ഈ കാർഡ് കഴുത്തിലണിഞ്ഞ് മാത്രമേ പൊതുജനങ്ങൾക്ക് സെക്രട്ടേറിയേറ്റിനുള്ളിൽ പ്രവേശനം അനുവദിക്കൂ. നിശ്ചിത സമയത്തിന് ശേഷം സെക്രട്ടറിയേറ്റിനുള്ളിൽ സമയം ചെലവഴിച്ചാൽ അതിക്രമിച്ചു കടക്കൽ എന്ന കുറ്റകൃത്യം ചുമത്തപ്പെടും. സെക്രട്ടേറിയേറ്റിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പിന്നിലെ ദുരൂഹതകളും പുറത്തുവരുന്നുണ്ട്. ജീവിത പ്രശ്നങ്ങളുമായി എത്തുന്ന പൊതുജനങ്ങളെ സെക്രട്ടറിയേറ്റിന് പകരം പാർട്ടി ഓഫീസിലെത്തിക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കിൽ കാര്യങ്ങൾ തീരുമാനിക്കപ്പെടുക എകെജി സെന്ററിലും എം.എൻ സ്മാരകത്തിലുമാകും