രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്തത് പത്ത് മണിക്കൂർ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ 10 മണിക്കൂറോളം ചോദ്യംചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ബുധനാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിന് ഇ.ഡി. നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആദ്യ ദിവസത്തിന് സമാനമായി ചൊവ്വാഴ്ച രാവിലെ 11.30-നാണ് രാഹുല്‍ ചോദ്യം ചെയ്യലിനായി ഇ.ഡി. ഓഫീസിലേക്കെത്തിയത്. ഇ.ഡി.ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മാര്‍ച്ച് ചൊവ്വാഴ്ചയും തുടര്‍ന്നു. ഹരീഷ് റാവത്ത്, രണ്‍ദീപ് സിങ് സുര്‍ജെവാല തുടങ്ങിയ നേതാക്കളേയും നിരവധി പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് കായികമായി നേരിട്ടതായി ആരോപണം ഉയര്‍ന്നു.