സിബിഎസ്ഇ പരീക്ഷാ ഫലം വൈകുന്നു : ആശങ്ക ഒഴിയാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും
സിബിഎസ്ഇ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്.
ദില്ലി :സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് കഴിഞ്ഞിട്ടും സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം വൈകാൻ സാധ്യതയുണ്ടന്ന വിവരം പുറത്ത് വന്നതോടെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. സിബിഎസ്ഇ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനം നേടുന്നതിനുള്ള അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഈ ആഴ്ച അവസാനിക്കാനിരിക്കെ സിബി എസ് ഇ ഫലം വൈകുന്നതിനാൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഇതുവരെയും അപേക്ഷ നൽകാൻ സാധിച്ചിട്ടില്ല. സി ബിഎസ്ഇ ഫലം വരുന്നത് വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നീട്ടി വെക്കാൻ സർവ്വകലാശാലകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടു സിബിഎസ്ഇ യു ജി സി ക്കു കത്തു നൽകി