മന്ത്രിമാര്‍ പോലും മുദ്രാവാക്ക്യം വിളിക്കുന്നുവെന്ന് സതീശന്‍

മന്ത്രിമാര്‍ പോലും മുദ്രാവാക്ക്യം വിളിക്കുന്നുവെന്ന് സതീശന്‍

തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ആസൂത്രിത സംഘര്‍ഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികള്‍ സ്തംഭിപ്പിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു. ഇന്നലെ വയനാട്ടിലും സിപിഎം പ്രകോപനമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ആ സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. സംഘര്‍മുണ്ടാക്കിയവരെ സംരക്ഷിക്കുകയാണ്. കോടിയേരി പൊലീസിനെ വിരട്ടുകയാണെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. മാധ്യമ സ്വാത്രന്ത്ര്യത്തിനും സഭാ സ്വാതന്ത്യത്തിനും എതിരായ നിലപാടാണ് സര്‍ക്കാര്‍ നിയമസഭയില്‍ സ്വീകരിക്കുന്നത്. മീഡിയ റൂമില്‍ പോലും മാധ്യമങ്ങളെ കയറ്റുന്നില്ല. പ്രതിപക്ഷ പ്രതിഷേധം സഭാ ടി.വി. സെന്‍സര്‍ ചെയ്യുന്നു. ഇത് സ്പീക്കറുടെ ശ്രദധയില്‍പ്പെടുത്തും. മോദി ശൈലി കേരളത്തില്‍ പറ്റില്ല. മന്ത്രിമാര്‍ വരെ മുദാവാക്യം വിളിച്ചു. നടുത്തളത്തിലിറങ്ങുകയെന്നത് പ്രതിപക്ഷ അവകാശമാണെന്നും ഞങ്ങളാരും സ്പീക്കറുടെ കസേര എടുത്ത് എറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.