പെരിയ ഇരട്ട കൊലപാതകം: 24.5 ലക്ഷം വക്കീൽ ഫീസ് അനുവദിച്ച്‌ ഉത്തരവായി.

ട്രഷറികളില്‍ കടുത്ത നിയന്ത്രണം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഉത്തരവ്

പെരിയ ഇരട്ട കൊലപാതകം: 24.5 ലക്ഷം വക്കീൽ ഫീസ് അനുവദിച്ച്‌ ഉത്തരവായി.

കോൺഗ്രസ് പ്രവർത്തകരായിരുന്ന കാസറഗോഡ് പുല്ലൂർ-പെരിയ കല്ലിയോട്ടെ കൃപേഷ്-ശരതലാൽ ഇരട്ട കൊലക്കേസ്സിൽ ഹാജരായ അഭിഭാഷകന് അഡ്വക്കേറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരം ഇരുപത്തിനാലര ലക്ഷം രൂപ അനുവദിച്ചു ഉത്തരവിറങ്ങി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ട്രഷറികളിൽ നിയന്ത്രണം തുടരുമ്പോഴാണ് ഈ സർക്കാർ ഉത്തരവ്. പെരിയ കേസ് സി ബി ഐ ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് എതിരെയാണ് കേരള സർക്കാർ സുപ്രീംകോടതിയിൽ പോയത്.

എന്നാൽ കേസ്  പിന്നീട് സി ബി ഐ ക്ക്‌ വിട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ഫീസിനത്തിൽ മാത്രം സർക്കാർ 88 ലക്ഷം രൂപ ചെലവാക്കി.