ശ്രീനിവാസന്‍ സുഖം പ്രാപിക്കുന്നു

ശ്രീനിവാസന്‍ സുഖം പ്രാപിക്കുന്നു
അങ്കമാലി : നടനും സംവിധായകനുമായ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടർന്ന്  അങ്കമാലി (കറുകുറ്റി) അപ്പോളോ അഡ്ലക്സ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. 
മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ മാസം 30 നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം ചെയ്തതിനെ  തുടർന്ന് 31ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.