'മുതിര്‍ന്ന നേതാക്കളോട് സംസ്ഥാന നേതൃത്വത്തിന് അവഗണന'
മുതിര്‍ന്ന നേതാക്കളെ സംസ്ഥാന നേതൃത്വം അവഗണിക്കുകയാണെന്ന് രമേശ് ചെന്നിത്തലയുടെ പരാതി. സോണിയാ ?ഗാന്ധിക്ക് മുന്നിലാണ് ചെന്നിത്തല പരാതി നല്‍കിയത്. വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നേതൃത്വത്തിലെ തമ്മിലടിയും പുനഃസംഘടന മുടങ്ങിയതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെന്നിത്തല സോണിയാ ?ഗാന്ധിയെ ധരിപ്പിച്ചതായാണ് വിവരം. കെ സി വേണുഗോപാല്‍, വി ഡി സതീശന് ഗ്രൂപ്പുകള്‍ ഉന്നയിച്ച പരാതികളില്‍ ചെന്നിത്തല തന്റെ ഭാഗം ന്യായീകരിച്ചിട്ടുണ്ടാവും. എന്നാല്‍ ഇക്കാര്യങ്ങളില്‍ പരസ്യപ്രതികരണം നടത്താന്‍ അദ്ദേഹം തയ്യാറായില്ല. ഐഎന്‍ടിയുസി കലാപത്തിനും മാണി സി കാപ്പന്റെ പ്രതിഷേധത്തിനും പിന്നില്‍ ചെന്നിത്തലയാണെന്ന പരാതി വി ഡി സതീശന് വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൂടാതെ ചെന്നിത്തലയ്ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കിയിരുന്നു.