ഡിഎംകെ ആസ്ഥാനമന്ദിര ഉദ്ഘാടനം; പ്രതിപക്ഷനേതാക്കളുടെ സംഗമവേദിയാകും

ഡിഎംകെ ആസ്ഥാനമന്ദിര ഉദ്ഘാടനം; പ്രതിപക്ഷനേതാക്കളുടെ സംഗമവേദിയാകും

ഡിഎംകെ ആസ്ഥാനമന്ദിര ഉദ്ഘാടനം; പ്രതിപക്ഷനേതാക്കളുടെ സംഗമവേദിയാകും

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഡിഎംകെയുടെ ആസ്ഥാനമന്ദിര ഉദ്ഘടാനം നാളെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍വഹിക്കും. വൈകിട്ട് 5 മണിക്ക് ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ആസ്ഥാന മന്ദിരത്തില്‍ വച്ചു നടക്കുന്ന ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. പ്രാദേശിക പാര്‍ട്ടി ആയിരുന്നിട്ട് കൂടിയും ലോക് സഭയിലെ അംഗബലത്തില്‍ മൂന്നാമതാണ് ഡി.എം.കെ . പ്രവര്‍ത്തകരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു രാജ്യതലസ്ഥാനത്ത് പാര്‍ട്ടിക്ക് ഒരു ആസ്ഥാന മന്ദിരം വേണമെന്നത്. ഡിഎംകെയുടെ ചെന്നൈ ആസ്ഥാന മന്ദിരത്തിന്റെ പേര് അണ്ണാ അറിവാലയം എന്നാണ് അതിനൊപ്പം കരുണാനിധിയുടെ പേരുകൂടി ചേര്‍ത്ത് അണ്ണാ കലൈഞ്ജര്‍ അറിവാലയം എന്നാണ് ഡല്‍ഹിയിലെ ആസ്ഥാനത്തിന് പേര് നല്‍കിയിരിക്കുന്നത്.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്റ്റാലിന്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും ചടങ്ങിന് എത്തിയേക്കില്ല. പകരം കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ഒരു നിര തന്നെ ചടങ്ങിന് സാക്ഷികളാകും.