ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു

ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു

ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു



കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിപ്പുഴയില്‍ ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാല്‍ ആണ് മരിച്ചത്. കുറ്റിയാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികള്‍, പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച മാര്‍ച്ച് 14ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം. ബന്ധുക്കളോടൊപ്പമാണ് ഇവര്‍ പുഴക്കരയിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ലോറി െ്രെഡവറാണ് രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. രജിലാലിനെ പുഴയില്‍ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫോട്ടോഷൂട്ടിന് കഴിഞ്ഞ ദിവസം തന്നെ അവസാനിച്ചിരുന്നുവെന്നും ഇന്നത്തെ ദിവസം ബന്ധുക്കളോടൊപ്പം ഇവര്‍ വിനോദയാത്രയ്ക്ക് എത്തിയതാണെന്നും പ്രദേശവാസികള്‍ പറയുന്നു. നല്ല ഒഴുക്കുള്ള സ്ഥലമാണ് ജാനകിക്കാട് പുഴ. സ്ഥലത്തിന്റെ സ്വഭാവം അറിയാത്തവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.